Latest NewsNewsIndia

പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ചവരെ കൊലപ്പെടുത്തി യുവാവ്

സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാൾ ആഘോഷത്തിനായാണ് ഇവർ ഒത്തുകൂടിയത്

അമൃത്സർ : പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ച് കൊന്ന് യുവാവ്. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം നടന്നത്. മണി ധില്ലോൺ എന്നയാളാണ് വെടിയുതിർത്തത്. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാൾ ആഘോഷത്തിനായാണ് ഇവർ ഒത്തുകൂടിയത്. ഹോട്ടലിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്. ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരിൽ വഴക്ക് നടന്നിരുന്നതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. പാർട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Read Also : ആൺകുട്ടിയ്ക്ക് ജന്മം നൽകിയില്ല: ഭാര്യയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് ഭർത്താവ്

വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടയിൽ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button