19 August Thursday

സുരേഷ് മാസ്റ്ററുടെ മരണത്തിനുത്തരവാദികളായവരെ ഉടൻ അറസ്‌റ്റ്‌ ചെയ്യണം: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021

വേങ്ങര > ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചാലിയത്തിൻ്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരേയും അറസ്റ്റു ചെയ്യണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. വേങ്ങര ചെനക്കലിൽ സുരേഷ് ചാലിയത്തിൻ്റെ വസതിയിൽ  കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു റഹീം.

സദാചാര പൊലീസ് ചമയൽ സാംസ്‌കാരിക കേരളത്തിനു തന്നെ അപമാനമാണ്. ഇതിനെതിരെ സമൂഹത്തിൻ്റെ മനസ്സാക്ഷിയാകെ ഉയർന്നു വരേണ്ടതുണ്ട്. മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മണ്ഡലം എംഎൽഎയും ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി സ്ഥലം സന്ദർശിക്കുന്നതിന്ന് ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹത്തിൻ്റെ മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ തന്നെ അനുഭാവികളിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ തള്ളിപ്പറയുന്നതിന്ന് അദ്ദേഹവും ലീഗും തയ്യാറാകണം.

സുരേഷ് ചാലിയത്തിൻ്റെ അമ്മയും ഭാര്യയും മറ്റു ബന്ധുക്കളും ഇപ്പോഴും ഭയപ്പാടിലാണ്. മുഴുവൻ പ്രതികളേയും വേഗത്തിലുള്ള നിയമ നടപടികൾക്ക് വിധേയമാക്കണം. നിയമപോരാട്ടത്തിൽ ആ കുടുംബത്തിനൊപ്പം ഡിവൈഎഫ്ഐ കൂടെയുണ്ടാകുമെന്ന് എ എ റഹീം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി ജിജി, ജില്ലാ സെക്രട്ടറി പി കെ മുബഷീർ, പ്രസിഡൻറ്‌ കെ ശ്യാമപ്രസാദ്, ട്രഷറർ ഷെരീഫ്, സിപിഐ എം ഏരിയാ കമ്മറ്റി അംഗം കെ ടി അലവിക്കുട്ടി, വേങ്ങര ലോക്കൽ സെക്രട്ടറി പി പത്മനാഭൻ തുടങ്ങിയവരും റഹീമിനൊപ്പം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top