19 August Thursday

നവജാത ശിശുവിന്റെ ചികിത്സയ്ക്കായി 2 ലക്ഷം നല്‍കി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021

ഏലപ്പാറ > നവജാത ശിശുവിന്റെ ചികിത്സ സഹായത്തിലേയ്ക്ക് ഡി വൈ എഫ് ഐ ഏലപ്പാറ മേഖല കമ്മറ്റി 2 ലക്ഷം നല്‍കി. ഏലപ്പാറ മലനാട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിജോ അന്റപ്പന്‍ ജേക്കബ് അധ്യഷനായി  ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതിഷ് 2 ലക്ഷത്തിന്റെ ചെക്ക് ചികിത്സ സഹായ നിധി സ്വരൂപണ ജനകീയ കമ്മറ്റി ട്രഷര്‍ മാത്യൂ ജോണിന് കൈമാറി.

ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ അജി നിഷാ ദമ്പതികളുടെ 6 മാസം പ്രായമുള്ള ആദ്യമോള്‍ക്ക് മജ്ജ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്കായി  60 ലക്ഷമാണ് കണ്ടെത്തേണ്ടത് . ചടങ്ങില്‍ ഡി വൈ എഫ് ഐ ജില്ലാ സെക്രടറി രമേഷ് കൃഷ്ണന്‍ സി പി ഐ എം ഏലപ്പാറ ഏരിയ സെക്രടറി എം ജെ വാവച്ചന്‍ സി പി ഐ എം ഏലപ്പാറ ലോക്കല്‍ സെക്രടറി സി സില്‍വസ്റ്റര്‍ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്ടറി ബി അനുപ് പ്രസിഡന്റ് സി ജോതിഷ് ചന്ദ്രന്‍  സി പി ഐ എം ഏരിയ കമ്മറ്റിയംഗങ്ങളായ കെ പി വിജയന്‍ എസ് സദാശിവന്‍ ആര്‍ രവികുമാര്‍ എന്‍ ആര്‍ ഇ ജി സംസ്ഥാന കമ്മറ്റിയംഗം അന്റെ പ്പന്‍ ജേക്കബ്ബ് ചെമ്മണ്ണ് ലോക്കല്‍ സെക്രടറി എസ് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി വൈ എഫ് ഐ ഏലപ്പാറ മേഖല സെക്രടറി ആര്‍ പ്രദി പകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top