തേഞ്ഞിപ്പലം > ഹരിത നേതാക്കളെ അധിക്ഷേപിച്ച സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്തെിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എംഎസ്‌എഫ് കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിറ്റ് ഭാരവാഹികൾ രാജിവെച്ചു.
‘ഹരിത ഭാരവാഹികളുടെ ന്യായമായ പരാതിയിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ക്യാമ്പസിലെ വിദ്യാർഥികളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രാജികത്തിൽ പറയുന്നു. പ്രസിഡന്റ് അഡ്വ. വി അനസ്, ജനറൽ സെക്രട്ടറി കെ സി അസറുദ്ദീൻ എന്നിവരുടെ പേരിലാണ് പ്രസ്‌താവന ഇറങ്ങിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..