മലപ്പുറം> എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ച നടപടിയിൽ പിന്നോട്ടില്ലെന്ന് മുസ്ലിം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു.
അന്തിമ തീരുമാനമാണ് പ്രഖ്യാപിച്ചത്. പാർടിക്ക് അച്ചടക്കമാണ് പ്രധാനം. ആരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. മലപ്പുറത്ത് വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിശദീകരണം ലഭിച്ച ശേഷം മാത്രമേ എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി ഉണ്ടാകൂ. സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ 11 ജില്ലാ കമ്മിറ്റികൾ കത്തു നൽകിയതിനെക്കുറിച്ച് അറിയില്ല. കത്തുകൾ പാർടി നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ലീഗിനെ സ്ത്രീ വിരുദ്ധരാക്കുന്നത് ലീഗ് വിരുദ്ധരാണെന്നും സലാം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..