കോഴിക്കോട്
എംഎസ്‌എഫ് വനിതാ വിഭാഗമായ ‘ഹരിത’യുടെ നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ടും 11 ജില്ലാ കമ്മിറ്റികൾ രംഗത്ത്. നടപടി നിർദേശിച്ച് എംഎസ്‌എഫ് ദേശീയ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്ക് കത്തയച്ചത്. ഹരിത വിവാദത്തിൽ എംഎസ്എഫിൽ ഉണ്ടായ കടുത്ത ഭിന്നതയാണ് കൂട്ടപരാതിയിൽ എത്തിയത്.
കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പാലക്കാട്, ഇടുക്കി, തൃശൂർ, മലപ്പുറം, കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളാണ് പ്രതിഷേധം അറിയിച്ചത്. പ്രസ്ഥാനത്തിന്റെ അഭിമാനം സംരക്ഷിക്കാൻ കുറ്റക്കാരായ നേതാക്കളെ മാറ്റണമെന്ന് കത്തിൽ പറയുന്നു. പ്രശ്‌നം സംഘടനക്ക് കോട്ടമുണ്ടാക്കി. ക്യാമ്പസിൽ പെൺകുട്ടികളുടെ അടുത്ത് പോകാനാകാത്ത സാഹചര്യമാണുള്ളത്. പരാതി നൽകിയ ഹരിത പ്രവർത്തകർക്ക് നീതി ലഭ്യമാക്കണം.
അടിയന്തര നടപടിയെടുത്ത് സംഘടനയെ രക്ഷിക്കണം–- ലീഗ് നേതൃത്വത്തിനയച്ച കത്തിൽ പറയുന്നു. എന്നാൽ കത്ത് പുറത്തായതിനെ തുടർന്ന് നേതൃത്വത്തിന്റെ സമ്മർദത്തിൽ ചില ജില്ലാ കമ്മിറ്റികൾ നിഷേധക്കുറിപ്പിറക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..