കോഴിക്കോട് > എംഎസ്‌എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയതായ പരാതി ഹരിത പ്രവർത്തകർ വനിതാകമീഷനിൽ എത്തിച്ചത് ശരിയായില്ലെന്ന് എം കെ മുനീർ എംഎൽഎ. ഹരിത ചർച്ചക്ക് തയ്യാറാകണമായിരുന്നു. പ്രശ്‌നം എങ്ങനെ തീർക്കണമെന്ന് പാർടിക്കറിയാം. ശത്രുക്കൾക്ക് വടിനൽകുന്ന സമീപനം സ്വീകരിക്കരുത് - മുനീർ പറഞ്ഞു. പ്രശ്‌നം ഇലക്കും മുള്ളിനും കേടില്ലാതെ തീർക്കും. ചർച്ചയുടെ വാതിൽ അടച്ചിട്ടില്ല. ഹരിത വേണ്ടെന്നും ലീഗ് തീരുമാനിച്ചിട്ടില്ല - മുനീർ പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..