KeralaLatest NewsNews

കാട്ടുപന്നിയുടെ ആക്രമണം: വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ഇടുക്കിയിലാണ് സംഭവം. ബാലഗ്രാം സ്വദേശി ഭാനുപ്രിയക്കാണ് പരിക്കേറ്റത്. പശുവിന് പുല്ലു ശേഖരിക്കുന്നതിനിടയാണ് ആക്രമണം ഉണ്ടായത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു.

Read Also: ചൈനയുടെ നിലപാടിന് മറുപടി പറയേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്ക് ഇല്ല: അഫ്ഗാനിലെ ജനങ്ങൾക്കൊപ്പമാണെന്ന് റഹീം

ഭാനുപ്രിയ പുല്ല് ചെത്തുന്നതിനിടെയായിരുന്നു ആക്രമണം. പുരയിടത്തിന്റെ മുകളിൽ നിന്നും കാട്ടുപന്നി ആക്രമിക്കാനെത്തിയതോടെ ഭാനുപ്രിയ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി ഭാനുപ്രിയയെ വലിയ മൺതിട്ടയുടെ മുകളിൽ നിന്നും കോരിയെറിയുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭാനുപ്രിയയെ ആശുപത്രിയിലെത്തിച്ചത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രയിലാണ് ഭാനുപ്രിയയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

Read Also: ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നു, പരാതിയ്ക്ക് പിന്നാലെ മറ്റൊരു പുരുഷനൊത്തു താമസം: നിയമ വിരുദ്ധമെന്നു കോടതി

shortlink

Related Articles

Post Your Comments


Back to top button