18 August Wednesday

ശ്രീജേഷിന്റെ ചിത്രങ്ങൾ പതിച്ച്‌ കെഎസ്ആർടിസി ബസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021


തിരുവനന്തപുരം
ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി. ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടം രാജ്യത്തിനു സമ്മാനിച്ച പി ആർ‌ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാകുന്നതിനായു ശ്രീജേഷിന്റെ നേട്ടങ്ങളും ആക്‌ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ആർഎസ്‌സി 466 എന്ന ബസ് ന​ഗരത്തിൽ സർവീസ് നടത്തും. വരുംദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം’ എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.  

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ  മുന്നോട്ടുവച്ച ആശയം കെഎസ്ആർടിസിയിൽ പുതുതായി രൂപീകരിച്ച കൊമേഴ്സ്യൽ ടീം അംഗങ്ങളാണ് സാക്ഷാൽക്കരിച്ചത്. ബസിന്റെ രൂപകൽപ്പന  കെഎസ്ആർടിസി ജീവനക്കാരനായ എ കെ ഷിനുവാണ് നിർവഹിച്ചത്‌. ബസിൽ ചിത്രങ്ങൾ പതിച്ച്‌ മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ ജീവനക്കാരായ മഹേഷ് കുമാർ, നവാസ്, അമീർ എന്നിവർ ചേർന്നാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top