KeralaLatest NewsNews

‘താലിബാന്‍ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ’: മാനവ സൗഹൃദ സദസ് ഉദ്ഘാടനം ചെയ്ത് എ.എ റഹീം

കോഴിക്കോട്: താലിബാനെതിരെ മാനവ സൗഹൃദ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. താലിബാന്‍ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്തു.

Also Read: താലിബാനെ വിലയിരുത്തേണ്ടത് പ്രവര്‍ത്തികളിലൂടെ, അല്ലാതെ വാക്കുകള്‍ കൊണ്ടല്ല : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ജില്ലാ സെക്രട്ടറി വി. വസീഫ് പരിപാടിയില്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി.സി ഷൈജു, ആര്‍. ഷാജി, പിങ്കി പ്രമോദ്, ഫഹദ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 17 ബ്ലോക്ക് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button