ലണ്ടന്‍
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്ന് പാക് താലിബാന്റെ വധശ്രമം അതിജീവിച്ച മലാല യൂസഫ്‌സായ്. താലിബാന്‍ അധികാരം പിടിച്ചതിനെ ഞെട്ടലോടെയാണ് കാണുന്നതെന്നും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും അവസ്ഥ എന്താകുമെന്നതില്‍ ആശങ്കാകുലയാണെന്നും മലാല ട്വിറ്ററില്‍ കുറിച്ചു. വെടിനിര്‍ത്തലിന് ആഗോള സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ വേണം. പൗരര്‍ക്കും അഭയാര്‍ഥികള്‍ക്കും ഉടന്‍ സഹായം ലഭ്യമാക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയർത്തിയതിനാണ് വടക്കുകിഴക്കൻ പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽവച്ച് 2012 ഡിസംബറിൽ മലാല താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായത്. തലയ്‌ക്ക് വെടിയേറ്റ മലാല ഏറെ കാലത്തെ ചികിത്സയ്‌ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീട് സമാധാന നൊബേല്‍ പുസ്‌കാരം ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..