17 August Tuesday

വേരറുത്ത് 
ഷമി–ബുമ്ര

വെബ് ഡെസ്‌ക്‌Updated: Tuesday Aug 17, 2021


ലോർഡ്സ്
മത്സരത്തിന്റെ ഗതി മാറ്റിയ പ്രകടനമായിരുന്നു മുഹമ്മദ് ഷമി–ജസ്‌പ്രീത് ബുമ്ര സഖ്യത്തിന്റേത്. ഒമ്പതാംവിക്കറ്റിൽ 89 റൺ കൂട്ടിച്ചേർത്തു. ഷമി 70 പന്തിൽ 56 റണ്ണടിച്ചു. ബുമ്ര 64 പന്തിൽ 34ഉം. ടെസ്റ്റിൽ ഇരുവരുടെയും ഉയർന്ന സ്കോർ. മൊയീൻ അലിയെ സിക്സർ പായിച്ചായിരുന്നു ഷമി അമ്പത് കടന്നത്. ആറ് ഫോറുകളും ഉൾപ്പെട്ടു. ബുമ്ര മൂന്ന് ഫോറുകൾ പായിച്ചു.

എട്ടിന് 209 റണ്ണെന്ന നിലയിലായിരുന്നു ഇരുവരും ഒത്തുച്ചേർന്നത്. ഉച്ചഭക്ഷണത്തിനുശേഷം 298 റണ്ണെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വിദേശമണ്ണിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഒമ്പതാംവിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top