17 August Tuesday

ഉശിരോടെ ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 17, 2021


നൗകാമ്പ്
ലയണൽ മെസിക്കുശേഷമുള്ള ബാഴ്സലോണ പതറിയില്ല. സ്പാനിഷ് ലീഗിൽ റയൽ സോസിഡാഡിനെ 4–2ന് തോൽപ്പിച്ച് ബാഴ്സ തുടങ്ങി. ഇരട്ടഗോളടിച്ച മാർട്ടിൻ ബ്രത്-വയ്റ്റ് തിളങ്ങി. ജെറാർഡ് പിക്വെ, സെർജി റോബെർട്ടോ എന്നിവരും ഗോളടിച്ചു.പുതിയ താരം മെംഫിസ് ഡിപെയുടെ തുടക്കവും മികച്ചതായി. പിക്വെയുടെ ഗോളിന്‌ അവസരമൊരുക്കിയത് ഡിപെയായിരുന്നു. പ്രതിരോധക്കാരൻ എറിക് ഗാർഷ്യയും കളത്തിലിറങ്ങി.

നൗകാമ്പിൽ മെസിയുടെ ജഴ്സിയണിഞ്ഞ് നിരവധി കാണികളാണ് കളി കാണാനെത്തിയത്. പിഎസ്ജിയിലേക്കാണ് മെസി ചേക്കേറിയത്. രണ്ടുവർഷത്തേക്കാണ് കരാർ. ചാമ്പ്യൻമാരായ അത്‌ലറ്റികോ മാഡ്രിഡ് 2–1ന് സെൽറ്റ വിഗോയെ തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top