17 August Tuesday
സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം

പി എഫ് മാത്യൂസ് , ഉണ്ണി ആര്‍, ഒ പി സുരേഷ് എന്നിവര്‍ക്ക് പുരസ്‌കാരം: സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 17, 2021

സേതു, പെരുമ്പടവം ശ്രീധരന്‍, ഉണ്ണി ആര്‍, പി എഫ് മാത്യൂസ്, ഒ പി സുരേഷ്

തൃശൂര്‍> കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുത്തു. കഥാ വിഭാഗത്തില്‍ ഉണ്ണി ആറിനാണ് പുരസ്‌കാരം.  മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം താ‌‌ജ്‌മഹലിന്(ഒ പി . സുരേഷ്) ലഭിച്ചു.

സേതു , പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.



മറ്റ് പുരസ്‌കാരങ്ങള്‍

ജീവചരിത്രം കെ രഘുനാഥന്‍, യാത്രാവിവരണം വിധുവിന്‍സെന്റ്, വിവര്‍ത്തനം- അനിത തമ്പി, സംഗീത ശ്രീനിവാസന്‍, നാടകം- ശ്രീജിത്ത് പൊയില്‍ക്കാവ്, സാഹിത്യവിമര്‍ശനം- പി സോമന്‍, ബാലസാഹിത്യം- പ്രിയ എഎസ്, വൈജ്ഞാനികസാഹിത്യം- ഡോ. ടികെ ആനന്ദി, ഹാസസാഹിത്യം- ഇന്നസെന്റ്.



കെകെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top