17 August Tuesday

അഫ്‌ഗാനിൽ നിന്ന്‌ എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനമെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 17, 2021

അഹമ്മദാബാദ്‌ > അഫ്‌ഗാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കാബൂളിൽ നിന്ന്‌ 120 പേരുമായി വ്യോമസേനയുടെ സി‐17 ഗ്ലോബ്‌സ്‌റ്റാർ വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിലാണ്‌ ഇറങ്ങിയത്‌.

അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന്‌ പിന്നാലെ രാജ്യത്തുനിന്ന്‌ പുറത്ത്‌ കടക്കാൻ ജനങ്ങൾ തിക്കിത്തിരക്കിയതിനാൽ കാബൂൾ വിമാനത്താവളം താൽകാലികമായി തിങ്കളാഴ്‌ച അടച്ചിരുന്നു. വിമാനത്താവളം തുറന്നതിന്‌ പിന്നാലെയാണ്‌ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്‌.

അഫ്‌ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയതായാണ്‌ വിവരം. ഇവരിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ രണ്ട്‌ ദിവസത്തിനകം ഇന്ത്യയിലെത്തിക്കും. അതിനായി എമർജൻസി വിസ സൗകര്യം എർപ്പെടുത്തുമെന്ന്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കയ്‌ക്കാണ്‌. പൗരന്മാരെ തിരികെയെത്തിക്കാൻ ഇന്ത്യ അമേരിക്കൻ സഹായം തേടിയിരുന്നു.

അതിനിടെ എല്ലാ സർക്കാർ ജീവനക്കാർക്കും താലിബാൻ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു.  ജീവനക്കാർ അവരവരുടെ ജോലികളിലേക്ക്‌ മടങ്ങിയെത്തണമെന്നാണ്‌ താലിബാന്റെ ആഹ്വാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top