KeralaLatest NewsNews

ചോറുവെക്കാനും പെറ്റുകൂട്ടാനുള്ളവരാണെന്ന നിലപാട് നിങ്ങള്‍ മറന്ന് പോയിരുന്നുവോ? മുസ്ലീം ലീഗിലെ പെണ്ണുങ്ങളോട് ജെസ്‌ല

പ്രിയപ്പെട്ട പെണ്ണുങ്ങളെ നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്..ഉറച്ച തീരുമാനത്തിന്.

സോഷ്യൽ മീഡിയയിൽ സജീവമായ ആക്റ്റിവിസ്റ്റാണ് ജെസ്‌ല. മുസ്ലിം ലീഗിലെ വനിതാ സംഘടനയായ ഹരിതയിലെ നേതൃനിരയിലുള്ളവർ എംഎസ്എഫ് നേതാക്കന്മാർക്കെതിരെ രംഗത്ത് എത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹരിതയുടെ പ്രവർത്തങ്ങൾ മരവിപ്പിച്ച നടപടിയാണ് ലീഗ് ഈ വിഷയത്തിൽ കൈകൊണ്ടത്. ഇതിൽ കൂടുതൽ മികച്ച നിലപാട് ലീഗ് നേതൃത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നുവോ എന്ന പരിഹാസവുമായി എത്തിയിരിക്കുകയാണ് ജെസ്‌ല.

read also: കോണ്‍ഗ്രസ് ആശയത്തെ ‘ജനകീയാസൂത്രണം’ എന്ന ഓമനപ്പേര് നല്‍കി സിപിഎം സ്വന്തമാക്കി: സർക്കാരിനെതിരെ വി.ഡി സതീശന്‍

സോഷ്യൽ മീഡിയയിൽ ജെസ്‌ല പങ്കുവച്ച കുറിപ്പ്

മുസ്ലീം ലീഗിലെ പെണ്ണുങ്ങളോടാണ്…
നിങ്ങളിതില്‍ കൂടുതല്‍ മികച്ച നിലപാട് ലീഗ് നേതൃത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നുവോ…?
സ്ത്രീകള്‍ ചോറുവെക്കാനും പെറ്റുകൂട്ടാനുള്ളവരാണെന്ന നിലപാട് നിങ്ങള്‍ മറന്ന് പോയിരുന്നുവോ..
ലീഗിലെ താലിബാനിസം .
പ്രിയപ്പെട്ട പെണ്ണുങ്ങളെ നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്..ഉറച്ച തീരുമാനത്തിന്.

shortlink

Related Articles

Post Your Comments


Back to top button