16 August Monday

മോഹന്‍ലാല്‍- ജിത്തു ജോസഫ് ചിത്രം 'ട്വെല്‍ത് മാന്‍' ചൊവ്വാഴ്ച ചിത്രീകരണം തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021

കൊച്ചി> മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമായ "ട്വെല്‍ത് മാന്‍' ചൊവ്വാഴ്ച ചിത്രീകരണം ആരംഭിക്കും. എറണാകുളത്തും പരിസരത്തുമാണ് ആദ്യഘട്ടം. ഓണത്തിന്റെ ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ ഷൂട്ടിംഗ് തുടരും. മോഹന്‍ലാല്‍ അപ്പോഴേക്ക് എത്തും. സപ്തംബര്‍ അവസാനം വരെ ഇടുക്കിയില്‍ ചിത്രീകരണം ഉണ്ടാകും.

24 മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കെ ആര്‍ കൃഷ്ണകുമാറാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുശ്രീ, അനു സിതാര, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, സിദ്ദിഖ്, നന്ദു, അനു മോഹന്‍, അഥിതി രവി, ലിയോണ, പ്രിയങ്ക നായര്‍, ശിവദ, ചന്തുനാഥ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ്-വി എസ് വിനായക്, പശ്ചാത്തല സംഗീതം - അനിൽ ജോൺസൺ, കലാസംവിധാനം- രാജീവ് കോവിലകം എന്നിവര്‍ നിർവഹിക്കുന്നു.

മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ചിത്രമൊരുങ്ങുന്നത്. ദൃശ്യം-1, ദൃശ്യം-2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ജിത്തു ജോസഫിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top