തിരുവനന്തപുരം
സ്വകാര്യ ആശുപത്രികൾക്ക് പ്രതിമാസം വിതരണം ചെയ്യാൻ നീക്കിവയ്‌ക്കുന്ന 25 ശതമാനം കോവിഡ് വാക്സിനിൽനിന്ന് 10 ലക്ഷം ഡോസ് കോവിഷീൽഡ് വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ഈ വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴി വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎംഎസ്‌സിഎൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. ഒരു ഡോസ് 630 രൂപയ്ക്കാണ് വാങ്ങുക.
കെഎംഎസ്‌സിഎല്ലിന്റെ പൂർണ ചുമതലയിലാകും പദ്ധതി. വാക്സിൻ സംബന്ധിച്ച മുഴുവൻ വിവരങ്ങളും കോവിൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ വാക്സിൻ വാങ്ങി നൽകുന്നതിനായി ദുരിതാശ്വാസ നിധിയിൽനിന്ന് 126 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..