16 August Monday

തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021

തൃശൂര്‍> തൃശൂര്‍ നഗരത്തില്‍ പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം.  കെ ആര്‍ പി ലോഡ്ജിനടുത്തുള്ള  വി കെ എം കെട്ടിടത്തിന്റെ രണ്ടാം  നിലയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ സാമഗ്രികള്‍ വില്‍ക്കുന്ന വിജയ മെഷിനറി മാര്‍ട്ടിലാണ് തീ പിടിത്തമുണ്ടായത്. ആളപായമില്ല.

തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപിടിച്ചത്.  തയ്യല്‍ മെഷീന്‍, പോര്‍ട്ടബിള്‍ ബാഗ് ക്ലോസര്‍ തുടങ്ങിയ മെഷീനുകളുടെ വിതരണ, റിപ്പയറിംഗ് സ്ഥാപനമാണിത്. അഗ്‌നി രക്ഷാ സേനയും പൊലീസും ഉടന്‍ സ്ഥലത്തെത്തി.

നാല്  യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി. തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റും പുതുക്കാട് നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. തീ അണക്കുന്നതിനൊപ്പം മറ്റു കടകളിലേക്ക് തീ പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. രാത്രി പത്തോടെ തീ അണച്ചു.

എസിപി വി കെ രാജു ,ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസക്ര്‍, സ്‌റേഷന്‍ ഓഫീസര്‍ വിജയ് കൃഷണ  ലീ ഡിങ് ഫയര്‍മാന്‍ സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top