
കാബൂള്‍: താലിബാൻ ഭീകരർ പിടിച്ചടക്കിയ അഫ്ഗാനില്‍നിന്ന് പുറത്തുകടക്കാന്‍ വഴി തേടുകയാണ് ഭൂരിഭാഗം ജനങ്ങളും. മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശികളും രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. വിമാനത്താവളത്തില്‍ ഇരച്ചുകയറിയ ജനങ്ങൾ മുന്നില്‍ കണ്ട വിമാനങ്ങളിലെല്ലാം ബലംപ്രയോഗിച്ചു കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍ത്തിയിട്ട വിമാനങ്ങളില്‍ കയറാന്‍ ആയിരക്കണക്കിന് പേര്‍ തിക്കുംതിരക്കും കൂട്ടുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിത്. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് ഇതനകം അഞ്ച് പേരെങ്കിലും മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അടിമത്തത്തിന്റെ ചങ്ങലകൾ വലിച്ചെറിഞ്ഞു: ചൈനയക്ക് പിന്നാലെ താലിബാൻ ഭരണത്തെ ന്യായീകരിച്ച് പാകിസ്ഥാൻ
പറന്നുയരുന്ന വിമാനത്തിൽ പിടിച്ച് തൂങ്ങിയും ആളുകൾ രക്ഷപെടാൻ ശ്രമിച്ചു. അതേസമയം രാജ്യത്തിന് പുറത്തുകടക്കാനായി വിമാനത്തിന്റെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ചയാള്‍ താഴെ വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണത്തിലല്ലാത്ത ഏക വിമാനത്താവളമാണ് കാബൂളിലേത്. ഇവിടെ നിന്ന് പറന്നുയരുന്ന വിമാനത്തിന്റെ അടിയില്‍ നിന്ന് ഒരാള്‍ വീഴുന്ന ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Post Your Comments