കലഞ്ഞൂർ > കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലെ കോൺഗ്രസ്, ബിജെപി പ്രവർത്തകരായ 30 പേർ സിപിഐ എമ്മിനൊപ്പമെത്തി. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, പഞ്ചായത്ത് തെരെഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ, ആർഎസ്‌എസ് മുഖ്യശിക്ഷക്, യുവമോർച്ച പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവരാണ് പലരും.
പഞ്ചായത്തിലെ എട്ട്, 11, 12 വാർഡുകളിൽനിന്നാണ് പുതിയ പ്രവർത്തകർ എത്തിയത്. പുന്നമൂട്, ഡിപ്പോ ജങ്‌ഷൻ, പാടം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിൽ വച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരമണിയിച്ച് സ്വീകരിച്ചു. പുന്നമൂട്, പാടം എന്നിവിടങ്ങളിൽ ഒൻപത് പേർ വീതവും പാടം മേഖലയിൽനിന്ന് 12 പേരുമാണ് പുതുതായി കടന്നുവന്നത്. കലത്തൂർ പഞ്ചായത്ത് 12ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ആർ രമേശൻ, ബൂത്ത് പ്രസിഡന്റ് ടി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഡിപ്പോ ജങ്‌ഷനിലെ കോൺഗ്രസ് പ്രവർത്തകർ എത്തിയത്. കോൺഗ്രസിന്റെ കലഞ്ഞൂർ മണ്ഡലം കമ്മറ്റി പക്ഷപാതപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നവർ പറഞ്ഞു. പാടം മേഖലിയിൽനിന്ന് എത്തിയ രാജലക്ഷ്മി കോൺഗ്രസിന്റെ ഏട്ടാം വാർഡ് സ്ഥാനാർഥിയായിരുന്നു. ആർഎസ്‌എസ് മുഖ്യശിക്ഷകായിരുന്ന അമൽ, യുവമേർച്ച കലഞ്ഞൂർ പഞ്ചായത്ത് ഭാരവാഹിയായിരുന്ന റെജി എന്നിവരും ചെങ്കൊടി ഏറ്റുവാങ്ങി.
സിപിഐ എം കൊടുമൺ ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ് രഘു, പി വി ജയകുമാർ, എസ് രാജേഷ്, കലഞ്ഞൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം മനോജ്കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി രാജൻ, കെ ശ്രീധരൻ, ഹരീഷ് മുകുന്ദ്, ആർ രവീന്ദ്രൻ നായർ, കെ രാജേന്ദ്രൻ, ആർ രാജമണി, ഷാൻ ഹുസൈൻ, ശ്രീഹരി, പി എസ് രാജു , രാജി ബിജു, സോനു , എൻ എം മോഹനകുമാർ എന്നിവർ പങ്കെടുത്തു.
മല്ലപ്പുഴശ്ശേരിയിൽ 107 പേർകൂടി
നാടിനു കാവലാളാകാൻ മല്ലപ്പുഴശ്ശേരിയിൽ 107 പേർകൂടി സിപിഐ എമ്മിനൊപ്പം. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ 25 കുടുബങ്ങളാണ് ചെങ്കൊടി ഏറ്റുവാങ്ങിയത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇവരെ മാലയിട്ടു സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലിൻ നെല്ലിക്കാല, രാജീവ് യൂത്ത് ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് വലിയപാറയിൽ സുജിത് രാജൻ, കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡന്റ് കഴിക്കാല പടിഞ്ഞാറ്റേതിൽ പി വി സഖറിയ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം സാലി തോമസ്, സിപിഐ ലോക്കൽ സെക്രട്ടറി പി പി ശശി, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം എം ടി തോമസ്, എഐബിഇഎ മുൻ ജില്ലാ സെക്രട്ടറി ബഞ്ചി തോമസ്, അനിൽകുമാർ, പന്നിവേലിച്ചിറ കണ്ണങ്ങാട്ടുപറമ്പിൽ കിഷോർകുമാർ, പുന്നക്കാട് തടത്തിൽ ലിബി മാത്യു, ചുട്ടുമണ്ണിൽ റോബിൻ മാത്യു, ജിതിൻ തോമസ്, ജോസഫ് മാത്യു, കുഴിക്കാല പനച്ചക്കുന്നിൽ മോൻസി പി ഏബ്രഹാം, വട്ടമോടിയിൽ ജിതിൻകുമാർ, വലിയപറമ്പിൽ സജി, ജയ്സ് മാത്യു എന്നിവരുൾപ്പടെയാണ് സ്വാതന്ത്ര്യദിനത്തിൽ രക്തപതാക ഏറ്റുവാങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..