17 August Tuesday
അതിവേഗം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന്‌ മുഖ്യമന്ത്രി
 വകുപ്പുകൾക്ക്‌ നിർദേശം നൽകിയിരുന്നു

നിയമന ശുപാർശയിൽ വർധന ; എണ്ണായിരത്തോളം നിയമനം അവസാനസമയത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021


തിരുവനന്തപുരം
റാങ്ക്‌ പട്ടികകളുടെ കാലാവധി പൂർത്തിയായ അവസാനസമയത്തും വിവിധ വകുപ്പുകളിൽനിന്ന്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട് ചെയ്‌തത്‌ എണ്ണായിരത്തോളം ഒഴിവ്‌. നാലിന്‌ കാലാവധി അവസാനിച്ച 493 റാങ്ക്‌ പട്ടികയിൽനിന്ന്‌ ഈ ഒഴിവുകൾ നികത്തും.

സാങ്കേതിക കുരുക്കൊഴിവാക്കി കേഡർ തസ്തികയിലെ ഒഴിവുകൾ കണ്ടെത്താൻ വിവിധ വകുപ്പുകൾ ജാഗ്രത കാണിച്ചതോടെയാണ്‌ അവസാനകാലത്ത് ഇത്രയധികം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാനായത്‌.  ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്‌ തസ്തികയിൽ ഇതിനകം 8188 പേർക്ക് നിയമന ശുപാർശ അയച്ചു. കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്ത 865 ഒഴിവുകൂടി പഴയ റാങ്ക്‌ പട്ടികയിൽനിന്ന്‌ നികത്തും. എൽഡി ക്ലർക്ക് തസ്തികയിൽ 10,644 പേർക്ക്‌ നിയമനം നൽകി.

1333 ഒഴിവിൽക്കൂടി ശുപാർശ അയക്കും. സ്റ്റാഫ് നേഴ്സ് തസ്തികയിൽ 2463 പേരെ നിയമിച്ചു. 442 പേർക്കുകൂടി നിയമനം നൽകും. ഡ്രൈവർ (എൽഡിവി) തസ്തികയിൽ 1148 പേർക്ക്  നിയമന ശുപാർശ നൽകി. 71 ഒഴിവിലേക്കുകൂടി നിയമനം നൽകും. അസി. സെയിൽസ്മാൻ തസ്തികയിൽ 2738 പേർക്ക് ശുപാർശ നൽകി.  229 ഒഴിവുകൂടി നികത്താനും നടപടിയായി. പ്രമോഷനനുസരിച്ച് കേഡർ തസ്തികയിൽ എത്രമാത്രം ഒഴിവുണ്ടാകുമെന്ന് കണ്ടെത്തി അവയും റിപ്പോർട്ട് ചെയ്യാൻ നടപടിയെടുക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. ഇതിന്റെയൊക്കെ ഫലമായാണ്‌ ഒഴിവുകൾ അതിവേഗം റിപ്പോർട്ട്‌ ചെയ്തത്‌. ആഗസ്‌ത്‌ ആദ്യം  വിവിധ തസ്‌തികളിൽ റിപ്പോർട്ട് ചെയ്ത 3110 ഒഴിവിലേക്കാണ്‌ ഇനി നിയമനശുപാർശ അയക്കാനുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top