16 August Monday

കാബൂളില്‍ മരണപ്പാച്ചില്‍; വെടിവെയ്പ്; എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021

കാബൂൾ വിമാനത്താവളത്തിലെ തിരക്ക്‌

ന്യൂഡൽഹി > രാജ്യം വിടാനെത്തിയവരുടെ തിക്കിലും തിരക്കിലും കാബൂൾ വിമാനത്താവളം. ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അയല്‍രാജ്യങ്ങളിലേക്ക് അടക്കം പായുകയാണ് ജനങ്ങള്‍.

അതിനിടെ കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം ഉടൻ റദ്ദാക്കി. 1500 ഓളം ഇന്ത്യക്കാരാണ്‌ കാബൂളിലുള്ളത്‌. സംഘർഷം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട്‌ എത്രയുംപെട്ടെന്ന്‌ രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top