KeralaLatest NewsNews

‘നമുക്കൊരിക്കലും വരില്ല എന്ന് വിചാരിച്ചിരുന്ന വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് ഇതും വരും’: ജൂഡ് ആന്റണി

കാബൂൾ ഉൾപ്പെടെയുള്ള പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലാണ്

കൊച്ചി : അഫ്‌ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തുകഴിഞ്ഞു. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെ തുടർന്നാണ് കാബൂൾ ഉൾപ്പെടെയുള്ള പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലായത്. താലിബാൻ തങ്ങളുടെ കിരാത നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

സ്ത്രീകൾക്ക് നേരെ അതി കഠിനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ് താലിബാൻ. പുരുഷന്മാരുടെ സാമീപ്യം ഇല്ലാതെ പുറത്തു ഇറങ്ങാനോ, ജോലിയ്ക്ക് പോകനോ താലിബാൻ അനുവദിക്കുന്നില്ല. ഇപ്പോഴിതാ പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലും നിഷേധിക്കാൻ താലിബാൻ ഒരുങ്ങുമെന്നു റിപ്പോർട്ട്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് സ്‌കൂളുകൾ അടച്ചുപൂട്ടുന്നുവെന്നും പെൺകുട്ടികൾക്ക് ഇനി സ്‌കൂളിൽ പ്രവേശനത്തിന് സാധ്യതയില്ലെന്നുമുള്ള ഒരു പോസ്റ്റിനൊപ്പം സംവിധായകൻ ജൂഡ് ആന്റണി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

read also: 1972ലെ കാബൂളിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്, ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു: ഒമർ ലുലു

‘നമുക്കൊരിക്കലും വരില്ല എന്ന് വിചാരിച്ചിരുന്ന വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് ഇതും വരും കരയാൻ ഇട വരാതിരിക്കട്ടെ’- എന്നാണു ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചത്

നമുക്കൊരിക്കലും വരില്ല എന്ന് വിചാരിച്ചിരുന്ന വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് ഇതും വരും കരയാൻ ഇട വരാതിരിക്കട്ടെ

Posted by Jude Anthany Joseph on Monday, August 16, 2021

shortlink

Related Articles

Post Your Comments


Back to top button