16 August Monday

കേരളം മികച്ച രീതിയിൽ കോവിഡ്‌ 
നിയന്ത്രിച്ചു: ഡോ. സൗമ്യ സ്വാമിനാഥൻ

സ്വന്തം ലേഖികUpdated: Monday Aug 16, 2021

photo credit soumya swaminathan twitter


തിരുവനന്തപുരം
മികച്ച രീതിയിൽ കോവിഡ്‌ വ്യാപനം നിയന്ത്രിക്കാൻ കേരളത്തിന്‌ കഴിഞ്ഞെന്ന്‌ ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്‌ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ നിയന്ത്രിക്കാനായതിനാലാണ്‌ ഡെൽറ്റ വകഭേദത്തിന്റെ വരവ്‌ വൈകിപ്പിക്കാനായതെന്നും അവർ പറഞ്ഞു. സി അച്യുതമേനോൻ  പഠനകേന്ദ്രം, കോസ്റ്റ്‌ഫോർഡ്‌, കില എന്നിവ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ 30ാം ചരമവാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്‌മരണത്തിൽ ‘പൊതുജനാരോഗ്യത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രോഗനിരക്ക്‌ കുറച്ച്‌ ‘ഫ്ലാറ്റൻ ദ കർവ്‌’ നയം കേരളം പ്രാവർത്തികമാക്കി. ആശുപത്രി, ഐസിയു സൗകര്യങ്ങൾ നൽകാനും കഴിഞ്ഞു. മരണം ഏറ്റവും കുറഞ്ഞ നിരക്കിൽ  നിലനിർത്തി. ഐസിഎംആർ സെറൊ സർവേയിൽ ആന്റിബോഡി ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. രോഗം ബാധിച്ചവർ കുറവാണെന്നാണ്‌ ഇതിനർഥം. ശാസ്‌ത്രത്തിനെ ആശ്രയിക്കുകയാണ്‌ കോവിഡ്‌ പ്രതിരോധിക്കാൻ മികച്ച മാർഗമെന്നും എല്ലാ സംസ്ഥാനങ്ങളും ‘ആരോഗ്യ കാർഡ്‌’ നടപ്പാക്കണമെന്നും അവർ പറഞ്ഞു.പഠനകേന്ദ്രം ചെയർമാൻ ഡോ. വി രാമൻകുട്ടി അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ അനുസ്മരണപ്രഭാഷണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top