15 August Sunday

കോൺഗ്രസ്‌ കുത്തഴിഞ്ഞെന്ന്‌ കെപിസിസി സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 15, 2021

തിരുവനന്തപുരം > കോൺഗ്രസ്‌ കുത്തഴിഞ്ഞെന്നും യുഡിഎഫ്‌ ദുർബലമായെന്നും കെപിസിസി സെക്രട്ടറിയും നെടുമങ്ങാട്‌ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന പി എസ്‌ പ്രശാന്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ തോൽവി അന്വേഷിക്കുന്ന സമിതികളുടെ റിപ്പോർട്ട്‌ ലഭിക്കുംമുമ്പ്‌ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ്‌ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചവർ ഭാരവാഹികളായി എത്തുന്നത്‌ ഭൂഷണമല്ല. നെടുമങ്ങാട്‌ മുൻ എംഎൽഎ പാലോട്‌ രവിക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ട്‌. എന്നാൽ, അദ്ദേഹ
ത്തെ ഡിസിസി പ്രസിഡന്റ്‌ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്‌.

പുനഃസംഘടന നല്ല രീതിയിലല്ല നടക്കുന്നത്‌. അതിനാലാണ്‌ പരസ്യമായി തുറന്നുപറയുന്നത്‌. ഞങ്ങളില്ലെങ്കിൽ പിന്നെ കോൺഗ്രസില്ലെന്ന പെരുന്തച്ചൻ മനോഭാവമാണ്‌ പലർക്കും. പാർടി പദവിക്ക്‌ ഒരു വിലയും ഇല്ല. വഴിയേ പോകുന്ന ആർക്കും ഭാരവാഹിയാകാം. താഴേതട്ടിൽ പാർടിയും സംഘടനാ സംവിധാനവുമില്ലെന്നും പ്രശാന്ത്‌ പറഞ്ഞു.

പ്രശാന്തിന്‌ സസ്‌പെൻഷൻ

കോൺഗ്രസിനെയും യുഡിഎഫിനെയും പരസ്യമായി വിമർശിച്ചതിനു പിന്നാലെ പി എസ്‌ പ്രശാന്തിനെ ആറുമാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌ ഇക്കാര്യം അറിയിച്ചത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ കെ മോഹൻകുമാറിനെ ചുമതലപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top