ന്യൂഡൽഹി > ലോക അത്‌ലറ്റിക്സ് അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം 17ന് പുറപ്പെടും. 22 വരെയാണ് ചാമ്പ്യൻഷിപ്. അബ്ദുൾ റസാക്കാണ് ഏക മലയാളിതാരം.
ടീമിലുണ്ടായിരുന്ന മറ്റൊരു മലയാളിതാരം ആൻറോസ് ടോമിക്ക് കോവിഡ് ബാധിച്ചതിനാൽ അവസരം നഷ്ടമായി.
ആൺകുട്ടികളുടെ 4–400 റിലേ ടീമിലാണ് റസാക്ക് ഉൾപ്പെട്ടത്. കെനിയയിലെ നയ്റോബിയിലാണ് ചാമ്പ്യൻഷിപ്.
കുൻവെങ് അജയ് സിങ് റാണ (ജാവ്‌ലിൻ ത്രോ), ഷെെലിങ് സിങ് (ലോങ്ജമ്പ്) എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..