KeralaLatest NewsNews

സ്‌ക്രീൻ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: സ്‌ക്രീൻ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാമെന്ന് പോലീസ് അറിയിക്കുന്നു. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകൾ കാണാൻ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയുമെന്നാണ് പോലീസ് പറയുന്നത്.

Read Also: മരംമുറി കേസ്: മുഴുവൻ കുറ്റവും റവന്യു വകുപ്പിന്റെ തലയിൽ കെട്ടിവെച്ച് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിദൂര നിയന്ത്രണത്തിലൂടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് / പേയ് മെന്റ് ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താൻ കഴിയുന്നുവെന്നും അതിനാൽ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.

Read Also: വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരേ പ്രാധാന്യമുണ്ട്: മുഖ്യമന്ത്രി

സ്ക്രീൻ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള വിദൂര നിയന്ത്രണം. തട്ടിപ്പിന്റെ മറ്റൊരു രീതി. പല തന്ത്രങ്ങളിലൂടെയും സ്ക്രീൻ…

Posted by Kerala Police on Sunday, August 15, 2021

shortlink

Related Articles

Post Your Comments


Back to top button