15 August Sunday

അസമിലെ സ്‌കൂളിന്‌ ബോംബേറിൽ നാശം; മിസോറം അതിർത്തിയിൽ വീണ്ടും ഭീതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 15, 2021

ഹൈലാകണ്ഡി > ദിവസങ്ങളുടെ ഇടവേളയ്‌ക്കുശേഷം അസം–- മിസോറം അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ. അസമിലെ സർക്കാർ സ്‌കൂളിനുനേരെ ശനിയാഴ്‌ച അക്രമികൾ ബോംബെറിഞ്ഞു. ഹൈലാകണ്ഡി ജില്ലയിലെ സഹേബ്‌മാരയിലെ സ്‌കൂൾകെട്ടിടത്തിന്‌ നാശനഷ്ടമുണ്ടായി. സംഭവം അന്വേഷിക്കുമെന്ന്‌ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശർമ പറഞ്ഞു. മിസോറം മുഖ്യമന്ത്രിയോട്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും പറഞ്ഞു.

അതിർത്തിയിൽ സംഘർഷത്തെതുടർന്ന്‌ ജൂലൈ 26ന്‌ ഉണ്ടായ വെടിവയ്‌പിൽ ആറ്‌ പൊലീസുകാരടക്കം ഏഴ്‌ അസംകാർ കൊല്ലപ്പെട്ടിരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്ന്‌ കേന്ദ്രസർക്കാർ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു. ഇരു സംസ്ഥാനവും ചർച്ച നടത്തിയെങ്കിലും അതിർത്തി സ്‌ഫോടനാത്മകമായി തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top