16 August Monday

വിഭജന ഭീകരത: മറനീക്കി കേന്ദ്രത്തിന്‍റെ പുതിയ അജൻഡ

●സ്വന്തം ലേഖകൻUpdated: Sunday Aug 15, 2021

ന്യൂഡൽഹി > ആഗസ്‌ത്‌ 14 ‘വിഭജന ഭീകരതയുടെ ഓർമദിന’മായി ആചരിക്കുമെന്ന പ്രഖ്യാപനം ചെങ്കോട്ടപ്രസംഗത്തിൽ പ്രധാനമന്ത്രി വൈകാരികമായി ആവർത്തിച്ചതോടെ സർക്കാരിന്റെ രാഷ്ട്രീയ അജൻഡ വ്യക്തമായി. അസ്വാസ്ഥ്യങ്ങൾ വളർത്താനുള്ള പുതിയ സാധ്യതയായി ദിനാചരണം മാറും. ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുന്ന ബിജെപി സർക്കാർ പുതിയ അജൻഡ കണ്ടെത്തുകയാണ്‌.

നാടകീയമായാണ്‌ കേന്ദ്ര സർക്കാർ ദിനാചരണ പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി ആദ്യം ട്വീറ്റ്‌ ചെയ്‌തു. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വിഭജനത്തിന്റെ വേദനകൾ ഇന്ത്യക്കാരുടെ ഹൃദയത്തിൽ തുളച്ചുകയറുമെന്ന്‌ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഇത്‌. മനുഷ്യത്വഹീനമായി കൊല്ലപ്പെട്ടവർക്ക്‌ അന്തസ്സുള്ള സംസ്‌കാരംപോലും ലഭിച്ചില്ല. ഇവർ ഒരിക്കലും ഇന്ത്യക്കാരുടെ സ്‌മരണകളിൽനിന്ന്‌ മായില്ല–- മോദി പറഞ്ഞു.

അതേസമയം, രാമജന്മഭൂമിയുടെ പേരിലുള്ള രഥയാത്രകളുടെ കാലത്തും ഗുജറാത്ത്‌ വംശഹത്യയിലും ജീവൻ നഷ്ടപ്പെട്ടവരുടെ കാര്യവും രാജ്യം ഓർക്കേണ്ടതല്ലേ എന്ന ചോദ്യവും ഉയരുന്നു. മതനിരപേക്ഷ ഇന്ത്യൻ റിപ്പബ്ലിക്കിൽ ജീവിച്ചവരാണ് വർഗീയവാദികളുടെ കൊലക്കത്തിക്ക്‌ ഇരയായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top