15 August Sunday

അന്തസ്സാർന്ന ജീവിതം ഉറപ്പാക്കുക: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 15, 2021

Arif Mohammad Khan | File

തിരുവനന്തപുരം > സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സ്വാതന്ത്ര്യദിനാശംസ നേർന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ്‌ നാം. ഉദാത്ത ജനാധിപത്യ മൂല്യങ്ങളിലൂടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും നിലനിർത്തി എല്ലാവർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. വർധിച്ച പുരോഗതിയും സ്വാശ്രയത്വവും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്ഥിതിയും കൈവരിക്കാനുള്ള ഭാരതത്തിന്റെ  ഉദ്യമങ്ങൾക്ക്‌ ശക്തിപകരുന്നതാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലിയെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top