14 August Saturday

സദാചാര ഗുണ്ടകളുടെ ആക്രമണം; അധ്യാപകന്‍ തൂങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021

മലപ്പുറം> സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത് .പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമാണ്. സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു 2 വാഹനങ്ങളിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.

അമ്മയുടേയും മക്കളുടേയും മുന്നില്‍ വച്ച് മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോയതിന്റെ മനോവിഷമത്തിലാണ് സുരേഷിന്റെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top