Onam 2021Onam Games

മലയാളികൾ മറന്നു തുടങ്ങിയ ‘ആട്ടക്കളം കുത്തൽ’

വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാൾക്ക് പുറത്തു നിന്നയാളെ അടിക്കാം

ഓണം ആഘോഷത്തിന്റെ നാളുകളാണ്. തുള്ളല്‍, ഓണത്തല്ല്,  പുലിക്കളി, കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവ കളികൾ ഓണത്തോട് അനുബന്ധിച്ചു നിലനിൽക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ ഏറെ ആഘോഷമായി നടത്തിയിരുന്നൊരു കളിയാണ് ആട്ടക്കളം കുത്തൽ. പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഈ കളിയെക്കുറിച്ചു അറിയാം.

read also: അടുക്കളസിനിമയിലെ ശബരിമല വിഷയം ആവിഷ്കാരസ്വാതന്ത്ര്യമാണെന്നു വാദിച്ചവർ കുരുതിയിൽ ഇസ്ലാമോഫോബിയ തേടുമ്പോൾ: അഞ്ജു പാർവതി

മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നേതാവും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ്‌ കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാൾക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം. ഇങ്ങനെ എല്ലാവരും പുറത്താക്കുന്നത് വരെ കളി തുടരും.

shortlink

Related Articles

Post Your Comments


Back to top button