14 August Saturday

ട്വിറ്ററിന്റെ നടപടി 
ജനാധിപത്യവിരുദ്ധം: രാഹുൽഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021

photo credit wikimedia commons


ന്യൂഡൽഹി
അക്കൗണ്ട്‌ പൂട്ടിയ ട്വിറ്ററിന്റെ നടപടി ജനാധിപത്യവിരുദ്ധമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി എംപി.  ട്വിറ്ററിൽ  രണ്ട്‌ കോടിയോളം പേർ പിന്തുടരുന്നു. അറിയാനുള്ള  അവരുടെ അവകാശം നിഷേധിച്ചു.

രാജ്യത്തെ ജനാധിപത്യസംവിധാനത്തിനുനേരെയുള്ള ആക്രമണമാണിത്‌ –-യുട്യൂബ് വീഡിയോയിൽ രാഹുൽ പറഞ്ഞു.പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ട്വിറ്ററും സർക്കാരിനെ അനുസരിക്കുകയാണെന്ന് ഇപ്പോൾ വ്യക്തമായി–- രാഹുൽ പറഞ്ഞു.

ഡൽഹിയിൽ ബലാത്സംഗംചെയ്‌ത്‌  ക്രൂരമായി കൊലപ്പെടുത്തിയ ദളിത്‌ ബാലികയുടെ രക്ഷിതാക്കൾക്കൊപ്പമുള്ള ചിത്രം ട്വീറ്റ്‌ ചെയ്‌തുവെന്ന പേരിലാണ്‌ രാഹുല്‍, രൺദീപ്‌ സുർജെവാല, അജയ്‌ മാക്കൻ, സുഷ്‌മിത ദേബ്‌, മാണിക്യം ടാഗോർ തുടങ്ങിയ കോണ്‍​ഗ്രസ് നേതാക്കളുടെ അക്കൗണ്ട്  ട്വിറ്റർ മരവിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top