ലണ്ടൻ
ഇംഗ്ലണ്ടിലെ പ്ലിമത്തിൽ അഞ്ചു പേരെ വെടിവച്ചു കൊന്നു. മൂന്നു സ്‌ത്രീകളും രണ്ടു പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ജെയ്‌ക് ഡേവിസൺ എന്നയാളെയും സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകത്തിനുശേഷം പ്രതി സ്വയം വെടിവച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. കെയ്‌ഹാം പ്രദേശത്ത് വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. രണ്ടു പുരുഷന്മാരും രണ്ടു സ്‌ത്രീകളും സംഭവസ്ഥലത്തും ഒരു സ്‌ത്രീ ചികിത്സയിലിരിക്കെയും മരിച്ചു.
സംഭവസ്ഥലത്ത് ആദ്യം വലിയ ബഹളവും പിന്നീട് വെടിശബ്ദവും കേട്ടതായി ഷാരോൺ എന്ന സ്‌ത്രീ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ പ്രതി തുടർച്ചയായി വെടിവച്ചു. പിന്നീട് പുറത്തേക്ക് വന്ന് അടുത്തുള്ള പാർക്കിലുണ്ടായിരുന്നവർക്കു നേരെയും വെടിയുതിർത്തതായി ഷാരോൺ പറഞ്ഞു. പൊലീസ് തെരച്ചിൽ നടത്തി. സംഭവത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..