മാഡ്രിഡ്
പതിനഞ്ച് സീസണുകൾക്കുശേഷം സെർജിയോ റാമോസില്ലാതെ റയൽ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളിനിറങ്ങുന്നു. ആദ്യ കളിയിൽ ഡിപോർടീവൊ അലാവെസാണ് എതിരാളി. പ്രതിരോധത്തിലെ കരുത്തനായിരുന്ന റാമോസ് കഴിഞ്ഞ സീസണോടെയാണ് റയൽ വിട്ടത്. പിഎസ്ജിയിലേക്കാണ് ചേക്കേറിയത്. റാമോസിനെ കൂടാതെ റാഫേൽ വരാനെയുടെ വിടവാങ്ങലും റയലിന് തിരിച്ചടിയാണ്. പരിശീലകനായിരുന്ന സിനദിൻ സിദാനും ടീം വിട്ടു. മുൻ പരിശീലകനായിരുന്ന കാർലോ ആൻസെലോട്ടിക്കാണ് പുതിയ ചുമതല റയൽ നൽകിയത്.
കരീം ബെൻസെമ, ഗാരെത് ബെയ്‌ൽ, മാഴ്‌സെലോ തുടങ്ങിയവരിലാണ് റയലിന്റെ പ്രതീക്ഷകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..