13 August Friday
നീതിപീഠത്തെ 
കാത്തുസൂക്ഷിച്ച 
സിംഹത്തെ നഷ്ടമായെന്ന് 
ചീഫ്ജസ്റ്റിസ്

ജസ്റ്റിസ്‌ ആർ എഫ്‌ നരിമാൻ വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021


ന്യൂഡൽഹി
സുപ്രീംകോടതി ജസ്റ്റിസ്‌ ആർ എഫ്‌ നരിമാൻ വിരമിച്ചു. പരമോന്നത നീതിപീഠത്തെ കാത്തുസൂക്ഷിച്ച സിംഹങ്ങളിൽ ഒന്നിനെയാണ്‌ നഷ്ടമാകുന്നതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ യാത്രയയപ്പ്‌ ചടങ്ങിൽ പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകരിൽനിന്ന്‌ നേരിട്ട്‌ ന്യായാധിപനായ അഞ്ചാമത്തെ ആളാണ്‌ നരിമാൻ.

ഏഴു വർഷം സുപ്രീംകോടതി ജഡ്‌ജിയായി പ്രവർത്തിച്ച അദ്ദേഹം 13,565 കേസില്‍ വിധി പറഞ്ഞു. ഐടി നിയമത്തിൽ യുപിഎ സർക്കാർ കൊണ്ടുവന്ന 66എ ഭേദഗതി റദ്ദാക്കിയത്‌ ഇദ്ദേഹം ഉൾപ്പെട്ട രണ്ടംഗബെഞ്ചാണ്‌.      ആധാർ കേസ്‌, സ്വവർഗരതി കേസ്‌, ശബരിമല സ്‌ത്രീപ്രവേശന കേസ്‌, മുകേഷ്‌ അംബാനിക്കെതിരായ കോടതിയലക്ഷ്യക്കേസ്‌ എന്നിവ കൈകാര്യംചെയ്‌ത ബെഞ്ചുകളിലും അംഗമായി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top