13 August Friday

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാം: കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

വയനാട്> സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി.  സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ തുടരാമെന്നാണ്‌ വിധി.

 മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ പൊലീസിന്  ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.  കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കാനും മുൻസിഫ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

 സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതിന്‍റെ പേരിൽ സിസ്റ്റർ ലൂസി കളപ്പുരയെ എഫ് സി സി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും ശരിവച്ചുവെന്നും അതിനാൽ മഠത്തിൽനിന്നും പുറത്തുപോകണമെന്നുമാണ്‌ സന്ന്യാസിനി സഭയുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top