13 August Friday

ദേശീയപാതയിലെ കുഴിയടയ്‌ക്കാൻ കേന്ദ്രമന്ത്രിക്ക്‌ ആവേശമില്ല: റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

ആലപ്പുഴ> കുതിരാൻ തുരങ്കം എന്ന്‌ തുറക്കണമെന്ന്‌ പറയാൻ സംസ്ഥാനത്തിന്‌ അധികാരമില്ലെന്ന്‌ പറഞ്ഞ കേന്ദ്രമന്ത്രി ദേശീയപാതയിലെ കുഴിയടയ്‌ക്കാൻകൂടി ആവേശം കാട്ടണമെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌.  ദേശീയപാത അതോറിറ്റിക്ക്‌ കീഴിലെ എൻഎച്ച്‌ 66ൽ കായംകുളത്ത്‌ സ്‌പീക്കറുടെ വാഹനം കുഴിയിൽ വീണ്‌ അപകടത്തിൽപ്പെട്ട സംഭവം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ്‌ പ്രതികരണം.

കേന്ദ്രസർക്കാർ ഇറക്കിയ പുതിയ വിജ്‌ഞാപനം മൂലം 2020 ജൂണിനുശേഷം പൊതുമരാമത്തുവകുപ്പിന്‌ എൻഎച്ച്‌എയുടെ റോഡുകളിൽ ഇടപെടാനാകാത്ത സ്ഥിതിയാണ്‌. കേവലം മണ്ണിട്ട്‌ കുഴികളടയ്‌ക്കുന്നതിന്‌ പകരം വിഷയത്തിൽ ശാശ്വത പരിഹാരമാണ്‌ ആവശ്യം. 

റോഡ്‌ പണിയിൽ അന്വേഷണം ആവശ്യപ്പെട്ട്‌ എ എം ആരിഫ്‌ എംപി കേന്ദ്രമന്ത്രി  നിതിൻ ഗഡ്‌കരിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ടെന്നും കൂടാതെ കായംകുളം  എംഎൽഎ വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിയാസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top