നേമം > വെള്ളായണി പ്രദേശത്തെ ആർഎസ്എസ്, - ബിജെപി, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ മുപ്പത്തഞ്ചിലധികം പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഐ എമ്മിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു. വിവിധ പാർടികൾ വിട്ടുവന്നവരെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചെങ്കൊടി നൽകി സ്വീകരിച്ചു.
ആർഎസ്എസ് സമ്പർക്ക പ്രമുഖ്, വെള്ളായണി ശാഖ മുഖ്യശിക്ഷക്, ഗഡ പ്രമുഖം, ബിജെപി ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശിവദാസ്(പ്രവീൺ), 25 വർഷത്തെ ആർഎസ്എസ് ബന്ധമുള്ള ബിജെപി വെള്ളായണി മേഖലാ പ്രസിഡന്റ് മഹേഷ്, ആർഎസ്എസ് ശാഖ മുൻ മുഖ്യശിക്ഷകും ബിഎംഎസ് കല്ലിയൂർ മേഖലാ വൈസ് പ്രസിഡന്റുമായ വിജയസിംഗ്, 35 വർഷത്തെ ആർഎസ്എസ് ബന്ധമുള്ള ബിഎംഎസ് കല്ലിയൂർ പഞ്ചായത്ത് സെക്രട്ടറി രാജേഷ് (കണ്ണൻ) എന്നിവരാണ് നേരിന്റെ പക്ഷത്തേക്ക് വന്നത്. മഹിളാ മോർച്ച കോവളം നിയോജകമണ്ഡലം സെക്രട്ടറി ജയകുമാരി, യുവമോർച്ച കോവളം മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് എന്നിവരും സിപിഐ എമ്മിനായി പ്രവർത്തിക്കും.
വെള്ളായണി ശാഖ മുൻ ശിക്ഷക് എസ് അഭിലാഷ്, ബിജെപി മുൻ ബൂത്ത് പ്രസിഡന്റ് അനിക്കുട്ടൻ ആശാരി, യുവമോർച്ച വെള്ളായണി മേഖലാ പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, മുൻ ശിക്ഷക് എസ് എസ് അഖിൽ, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ അപ്പുക്കുട്ടൻനായർ, യൂത്ത് കോൺഗ്രസ് കോവളം നിയോജക മണ്ഡലം സെക്രട്ടറി എം മനോജ്, വെള്ളായണി വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ബിന്ദു, ആർഎസ്എസ്–--ബിജെപി പ്രവർത്തകരായ ആകാശ്, അനീഷ്, അരുൺ, ചന്ദ്രൻ, സുരേന്ദ്രൻ, ബിന്ദു, ഷീജാ റാണി, ശ്രീജ, സരിത, സന്ധ്യ, കവിത, ധന്യ, രമ്യദാസ്, കാർത്തിക, സരിത, സുകുമാരൻ, അഖിലാദാസ്, അനന്തകൃഷ്ണൻ, രഞ്ജിത്ത് എന്നിവരും സിപിഐ എമ്മിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു.
ഊക്കോട് എൻഎസ്എസ് ഹാളിൽ നടന്ന യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം വിജയകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ജി എൽ ഷിബുകുമാർ, ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ജി വസുന്ധരൻ, കല്ലിയൂർ ലോക്കൽ സെക്രട്ടറി എസ് ആർ ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..