14 August Saturday

വാക്‌സിൻ മരണസാധ്യത കുറയ്‌ക്കും: സൗമ്യ സ്വാമിനാഥൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

photo credit soumya swaminathan twitter


ന്യൂഡൽഹി
കോവിഡിൽനിന്ന്‌ പൂർണസംരക്ഷണം നൽകില്ലെങ്കിലും രോഗം ഗുരുതരമാകാതിരിക്കാനും മരണസാധ്യത കുറയ്‌ക്കാനും വാക്‌സിൻ സഹായിക്കുമെന്ന്‌ ലോകാരോഗ്യ സംഘടന മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

എല്ലാവർക്കും വേഗത്തിൽ വാക്‌സിൻ നൽകണം. വരുംമാസങ്ങളിലും കർശന ശ്രദ്ധ തുടരണമെന്ന്‌ അവർ പറഞ്ഞു. വാക്‌സിനേഷനടക്കം വിവിധ വിഷയത്തിൽ കേന്ദ്ര ശാസ്‌ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങുമായി സൗമ്യ സ്വാമിനാഥൻ ചർച്ച നടത്തി. വൈവിധ്യങ്ങളും വ്യത്യസ്‌ത വിശ്വാസങ്ങളുമുള്ള ഇന്ത്യയിൽ കൂട്ട വാക്‌സിനേഷൻ എളുപ്പമല്ലെന്ന്‌ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top