KeralaLatest News

ജയിലിലെ ശുചിമുറിയ്‌ക്കുള്ളില്‍ ഫോണ്‍വിളി : കൊടി സുനിയുടെ കൂട്ടാളിയായ ഗുണ്ടാ നേതാവിനെ കയ്യോടെ പൊക്കി

ഫോണില്‍ നിന്നും ജയിലിനുള്ളില്‍വെച്ച കൊടി സുനി നടത്തുന്ന ക്വട്ടേഷന്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

തൃശ്ശൂര്‍ : ജയിലില്‍ ഫോണ്‍വിളിക്കുന്നതിനിടെ ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ കയ്യോടെ പൊക്കി പോലീസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. അണവൂര്‍ സ്വദേശിയായ സിജോയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ കഴിയുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് പിടിയിലായത്. തുടര്‍ന്ന് ഫോണും സിം കാര്‍ഡും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തില്‍ ഇയാള്‍ക്കെതിരെയും, മറ്റ് രണ്ട് സഹതടവുകാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യും.  ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഫോണും സിംകാര്‍ഡും വിശദമായി പരിശോധിക്കും. ഫോണില്‍ നിന്നും ജയിലിനുള്ളില്‍വെച്ച കൊടി സുനി നടത്തുന്ന ക്വട്ടേഷന്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ജയിലിലെ ശുചിമുറിയില്‍വെച്ചായിരുന്നു ഇയാള്‍ ഫോണ്‍ ഉപയോഗിച്ചത്. ശുചിമുറിയ്‌ക്കകത്ത് ഒച്ചയടക്കിയുള്ള സംസാരം കേട്ടതിനെ തുടര്‍ന്ന് പോലീസുകാര്‍ പരിശോധിച്ചപ്പോഴാണ് സംഭവം പിടിക്കപ്പെട്ടത്. ഇവിടെയുള്ള തടവുകാരില്‍ നിന്നും ഇതിന് മുന്‍പും നിരവധി തവണ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button