Latest NewsNewsInternational

പാകിസ്താനില്‍ ആയുധ നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം

 

ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രതിരോധ ആയുധ നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനവും പൊട്ടിത്തെറിയും. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റാവല്‍പിണ്ടിയിലാണ് സംഭവം.

Read Also : വീണ്ടും വ്യോമാക്രമണം : 45 താലിബാൻ ഭീകരരെ വധിച്ച് സുരക്ഷാ സേന

പാകിസ്താന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ പ്ലാന്റുകളില്‍ ഒന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. സാങ്കേതിക പിഴവാണ് സംഭവത്തിന് പിന്നില്‍ എന്ന് സൈന്യം അറിയിച്ചു. പ്ലാന്റിലെ തീ പൂര്‍ണമായും അണച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവ സമയത്ത് പ്ലാന്റില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇതിനു മുന്‍പും പ്ലാന്റില്‍ പൊട്ടിത്തെറികളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് വലിയ പൊട്ടിത്തെറിയുണ്ടാകുന്നതെന്നും പ്ലാന്റ് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button