13 August Friday

ബിജെപി എംപിയുടെ വീഡിയോ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

photo credit parbatbhai patel twitter


പാലൻപുർ
ഗുജറാത്തിലെ ബിജെപി എംപി പർബത്‌ഭായ് പട്ടേലും ഒരു സ്‌ത്രീയുമൊത്തുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ രണ്ടുപേർക്കെതിരെ കേസെടുത്തു. ആരോപണവിധേയരായ മാഘ പട്ടേൽ, മുകേഷ് രാജ്പുത്ത്‌ എന്നിവരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു. എംപിയുടെ മകൻ ശൈലേഷ് പട്ടേൽ നൽകിയ പരാതിയിലാണ്‌ നടപടി. വീഡിയോ പുറത്തുവിടുമെന്ന്‌ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്‌ച വാട്‌സാപ്‌ ഗ്രൂപ്പിലൂടെ മുകേഷാണ്‌ വീഡിയോ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറഞ്ഞു. അപകീർത്തി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ്‌ കേസ്‌. തന്റെ മുഖം സാങ്കേതിക സഹായത്തിൽ കൂട്ടിച്ചേർത്തതാണെന്ന്‌ ബനസ്‌കന്ത മണ്ഡലത്തിൽനിന്നുള്ള എംപിയായ പർബത്‌ഭായ് പട്ടേൽ (72) അവകാശപ്പെട്ടു. 2016 മുതൽ ഈ വീഡിയോയുടെ പേരിൽ പണം തട്ടാൻ ചിലർ ശ്രമിക്കുകയാണെന്നും എംപി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top