KeralaLatest NewsNews

ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ ഉദ്ഘാടനചടങ്ങിലെ പാളിച്ചയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍

മുഖ്യമന്ത്രിയെ കരുതിക്കൂട്ടി അവഹേളിക്കാന്‍ കേരള പൊലീസിലെ ഉന്നതര്‍ ഒപ്പിച്ച പണിയാണോ

തിരുവനന്തപുരം: ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ ഉദ്ഘാടന ചടങ്ങിലെ പാളിച്ചയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാര്യര്‍. പറക്കാത്ത ഡ്രോണ്‍ ഉദ്ഘാടനം ചെയ്യാന്‍ നല്‍കി മുഖ്യമന്ത്രിയെ കരുതിക്കൂട്ടി അവഹേളിക്കാന്‍ കേരള പൊലീസിലെ ഉന്നതര്‍ ഒപ്പിച്ച പണിയാണോ എന്നന്വേഷിക്കണമെന്നാണ് സന്ദീപിന്റെ പരിഹാസം.

Read Also : മക്കളുമായി ഇവിടെ എത്തിയത് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി, എന്നാല്‍ കാത്തിരുന്നത് വന്‍ ദുരന്തം

‘നിയമസഭയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ കെ.ഡി. പ്രസേനന്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലില്‍ മാന്‍ഡ്രേക് എഫക്ട് കൂടി ഉള്‍പ്പെടുത്തുകയും വേണം. പറത്തി വിട്ട പ്രാവ് മുതല്‍ ഡ്രോണ്‍ വരെ താഴെ വീഴുന്നതിന് പിറകില്‍ നിഗൂഢ ശക്തികളുടെ പ്രവര്‍ത്തനമുണ്ടായിരിക്കാം. ഇങ്ങനെയുണ്ടോ ഒരിത്’- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്താണ് കേരള പൊലീസിനായി പുതിയ ഡ്രോണ്‍ ഫോറന്‍സിക് ലാബും ഗവേഷണ കേന്ദ്രവും തുറന്നത്. കേരള പൊലീസിന് ആവശ്യമായ ഡ്രോണ്‍ നിര്‍മാണത്തിനൊപ്പം ശത്രുഡ്രോണുകളെ നിരീക്ഷിക്കുന്ന സംവിധാനവും കേരള പൊലീസിന്റെ ലാബിന്റെ ഭാഗമാണ്. രാജ്യത്തെ ആദ്യ ഡ്രോണ്‍ ഫോറന്‍സിക് ലാബ് എന്ന ഖ്യാതിയും ഈ സംരംഭത്തിനുണ്ട്. ലാബിന്റെ ഉദ്ഘാടനചടങ്ങിലെ എയര്‍ ഷോയില്‍ ചെറുമോഡല്‍ വിമാനത്തിന് പറക്കിലിനിടെയുണ്ടായ പാളിച്ച പൊലീസിന് നാണക്കേടായിരുന്നു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിര്‍വഹിച്ചത്.

shortlink

Related Articles

Post Your Comments


Back to top button