13 August Friday

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

തിരുവനന്തപുരം > സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായി. മന്ത്രി വി അബ്‌ദുറഹ്‌മാൻ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ, പി വി അബ്ദുൾ വഹാബ് എം.പി, പി ടി എ റഹീം എംഎൽഎ, മുഹമ്മദ് മുഹ്സിൻ എംഎൽഎ, എ സഫർ കായൽ, പി ടി അക്ബർ, പി പി മുഹമ്മദ് റാഫി, സി മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി, അഡ്വ. മൊയ്‌തീൻ കുട്ടി, കെ പി സുലൈമാൻ ഹാജി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്‌ദുൾ സലാം, ഡോ. പി എ സയ്യദ് മുഹമ്മദ് എന്നിവരാണ് അംഗങ്ങൾ. മലപ്പുറം ജില്ലാ കലക്‌ടർ എക്‌സ് ഒഫീഷ്യോ അംഗമാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top