കൊച്ചി
ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം നൽകുന്നത് ഒഴിവാക്കിക്കൂടേയെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. സമൂഹത്തിൽ സ്‌ത്രീധനസമ്പ്രദായം ഒഴിവാക്കാനാണ് ജ്വല്ലറി ഉടമകളോട് ഈ അഭ്യർഥനയെന്നും ഫിഷറീസ് സർവകലാശാല ബിരുദദാന ചടങ്ങിനെത്തിയ ഗവർണർ വാർത്താലേഖകരോട് പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരം ചടങ്ങിൽ സ്‌ത്രീധനവിരുദ്ധ പ്രസ്താവന കൈമാറിയ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..