KeralaLatest NewsIndia

ഡോളര്‍ കടത്തിലെ മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇഡി : ചോദ്യം ചെയ്തേക്കും, നിരീക്ഷിച്ച് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസുകളില്‍ പ്രത്യേക താല്‍പ്പര്യം എടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിരീക്ഷിക്കുന്നുണ്ട്.

കൊച്ചി: ജ്യുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി താല്‍കാലികമായി തടഞ്ഞതിന് പിന്നാലെ പുതിയ നീക്കങ്ങളുമായി ഇഡി. കസ്റ്റംസിന് സ്വപ്‌നാ സുരേഷും സരിതും നല്‍കിയ ഡോളര്‍ കടത്ത് മൊഴി പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടെന്നാണ് സൂചന.

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെ ജയിലില്‍ ചോദ്യംചെയ്യും. പൂജപ്പുര ജയിലിലുള്ള പ്രതികളെ മൂന്നുദിവസം ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കി. ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ് എന്നിവരെയാണ് ചോദ്യംചെയ്യുന്നത്. ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡി. എങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസുകളില്‍ പ്രത്യേക താല്‍പ്പര്യം എടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിരീക്ഷിക്കുന്നുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വാഗ്ദാനം നല്‍കിയെന്നാണ് ശബ്ദ രേഖയിലുള്ളത്. എന്നാൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ, സ്‌പെഷല്‍ ബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണു തന്റെ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്തതെന്നും കാവലിനുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരമുള്ള കാര്യങ്ങളാണു ഫോണില്‍ സംസാരിച്ചതെന്നും ഡോളര്‍ കടത്തു കേസില്‍ സ്വപ്ന സുരഷിന്റെ മൊഴി കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.

ഈ മൊഴി എല്ലാം കോടതിയില്‍ എത്തിക്കാനാണ് കേന്ദ്ര നീക്കം. അതേസമയം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണ് ഇ.ഡി.എന്ന കേരള സർക്കാർ വാദം നിലനില്‍ക്കില്ല. ഇക്കാര്യം സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നിയമപരമായ അഥോറിറ്റിയാണെന്ന് വ്യക്തമാണ്. പി.എംഎ‍ല്‍എ. ആക്‌ട് പ്രകാരവും ഡെപ്യൂട്ടി ഡയറക്ടര്‍ നിയമപരമായ അഥോറിറ്റിയാണ്- കോടതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button