14 August Saturday

മീന്‍നശിപ്പിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും- മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

തിരുവനന്തപുരം> ആറ്റിങ്ങലില്‍ വഴിയരികില്‍ കച്ചവടത്തിനെത്തിച്ച മീന്‍ നശിപ്പിച്ച സംഭവത്തില്‍ തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതിക്രമത്തിനിരയായ അല്‍ഫോന്‍സിയയെ ശനിയാഴ്ച അഞ്ചുതെങ്ങിലെ വീട്ടിലെത്തി സന്ദര്‍ശിക്കും. നിലവിലുള്ള നിയമമനുസരിച്ച് നോട്ടീസ് നല്‍കിമാത്രമേ ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കാവൂ.

വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ നിയമം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. പിടിച്ചെടുത്ത മീന്‍ ലേലംചെയ്യാതെ നശിപ്പിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top