12 August Thursday

അസമിലും ബാലികാബലി ; മന്ത്രവാദിയെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021


ചരൈദോ (അസം)
അസമിലെ ചാരൈദോ ജില്ലയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയത് നരബലിയെന്ന് പൊലീസ്. സംഭവത്തിൽ ഒരു മന്ത്രവാദിയെ അറസ്റ്റ് ചെയ്തു. പ്രധാന മന്ത്രവാദിയെക്കൂടി പിടികൂടാനുണ്ട്‌. അഞ്ച്‌ മക്കളിൽ ഇളയ ആളായ ബാലികയുടെ ചേച്ചിയാണ്‌ പരാതി നൽകിയത്‌.

ഒരു തേയിലത്തോട്ടത്തിന് അടുത്തുള്ള വീട്ടിൽനിന്നാണ് പെൺകുട്ടിയെ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്‌. ചൊവ്വാഴ്ച രാത്രി  സിംഗ്ലു നദിയിൽ മൃതദേഹം കണ്ടെത്തി. നദിക്കരയിൽ നിന്ന്‌ ചുവന്നപട്ടും മറ്റ് പൂജാവസ്തുക്കളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുടെ പിതാവടക്കം 10 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. ഈ പ്രദേശത്ത് മുമ്പും നരബലി നടന്നിട്ടുണ്ട്‌.ബിഹാറിൽ കഴിഞ്ഞയാഴ്ച എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top